ആലപ്പുഴ: ഹരിപ്പാടിനടുത്ത് കരുവാറ്റ വഴിയമ്പലം ജംങ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്കില്‍ യാത്രക്കാരനായ ചെറുതന ജലീല്‍ മന്‍സിലില്‍ അബ്ദൂള്‍ ജലീല്‍ (19) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന പിതാവ് അബ്ദുള്‍ റഹീമിന് പരിക്കുണ്ട്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.