Categories

ധന്‍ബാദില്‍ ഖനി അപകടം:4 പേര്‍ കൊല്ലപ്പെട്ടു

dhanbadh

ധന്‍ബാദ്:   ധന്‍ബാദില്‍ ഭാരത് കല്‍ക്കരി ഖനിയില്‍ അപകടം. നാല് പേര്‍ കൊല്ലപ്പെട്ടു.

അമ്പതോളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി കോള്‍ ഇന്ത്യ അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഖനിയുടെ മേല്‍ക്കൂര തകര്‍ന്ന് വീണതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. വൈകീട്ട് 3.45നാണ് ബി.പി.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയില്‍ അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട 164 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ത്യയുടെ കല്‍ക്കരി ഖനിയുടെ തലസ്ഥാനം എന്നാണ് ധന്‍ബാദ് അറിയപ്പെടുന്നത്.

Tagged with: