ചെന്നൈ: ചെന്നൈ മഹാബലിപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

സിനിമാസംവിധായകന്‍ ജോഷിയുടെ മകള്‍ ഐശ്വര്യ, തൃപ്പൂണിത്തുറ സ്വദേശി രാധിക, തൃശൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് മരിച്ചത്.

ഇന്നലെ അര്‍ധരാത്രിയാണ് മഹാബലിപുരം ഈസ്റ്റ്‌കോസ്റ്റ് റോഡില്‍ അപകടമുണ്ടായത്. ചെന്നൈ ഇന്‍ഫോസിസില്‍ ഉദ്യോഗസ്ഥരായ ഇവര്‍ ജോലിസ്ഥലത്തുനിന്നു മടങ്ങുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഗുരുതരമായി പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.