ബാംഗ്ലൂരില്‍: ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കോഴിക്കോട് വേങ്ങേരി സ്വദേശികളാണ് മരിച്ചത്. ഹുസൂരില്‍ പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉമാദേവി മകള്‍ ദിവ്യ, രാജേഷ്, ആരതി ചന്ദ്ര, അഘ്‌ന എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിലേക്ക് വരികയായിരുന്ന ഇവര്‍ ഹൊസൂറിന് സമീപം ചൂളകിരി ബൈപ്പാസില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.