കോഴിക്കോട്: ബൈക്കില്‍ ടിപ്പര്‍ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ബാലുശ്ശേരി – കൊയിലാണ്ടി റൂട്ടില്‍ രാവിലെ ഒമ്പതിമണിക്കാണ് അപകടം നടന്നത്.

നടുവണ്ണൂര്‍ കരിമ്പൊയില്‍ നൊച്ചാട് ഭഇന്‍സാഫില്‍ റഹീമിന്റെ മകന്‍ ഷഹദ് (17) ആണ് മരിച്ചത്. പനായി ആശുപത്രിക്കു സമീപമായിരുന്നു അപകടം.

ഷഹദ് സഞ്ചരിച്ച ബൈക്കില്‍ കൊയിലാണ്ടി ഭാഗത്തുനിന്നും മെറ്റലുമായെത്തിയ ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടെത്തിയ ടിപ്പറിന്റെ ഇടിയുടെ ആഘാതത്തില്‍ ഷഹദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ടിപ്പറിന്റെ ഉള്ളില്‍ കുടുങ്ങിപ്പോയ നിലയിലായിരുന്നു മൃതദേഹം.

ബാലുശേരി പോലീസെത്തി വണ്ടി കസ്റ്റഡിയിലെടുത്തു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഷഹദ് പരീക്ഷയ്ക്കുശേഷം ബാലുശേരിയിലെ ഒരു ഫാന്‍സിയില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു. രാവിലെ കടയിലേക്ക് പോകുന്നതിനിടയിലാണ് അപകടം.