അടൂര്‍: അടൂരില്‍ എം.സി റോഡില്‍ ബൈപ്പാസിന് സമീപം ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.

എസ്.ബി.ടി കോട്ടയം സോണല്‍ ഓഫീസ് ജീവനക്കാരന്‍ സുദര്‍ശനും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.