accident-logoപാലക്കാട്:പാലക്കാട്, കോഴിക്കോട് ജില്ലകളിലായി നടന്ന വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

പാലക്കാട് ജില്ലയിലുണ്ടായ അപകടത്തില്‍ പാലപ്പുറം സ്വദേശി മാധവന്‍, ഒറ്റപ്പാലം സ്വദേശി നന്ദേശ്വര്‍ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് മൂഴിക്കലില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എതിരെവന്ന കണ്ടെയ്‌നര്‍ ലോറിയിടിച്ച് മലപ്പുറം കടുങ്ങപുരം കല്ലിങ്ങല്‍ കുഞ്ഞുമുഹമ്മദ്(60) ആണ് മരിച്ചത്.

സഹയാത്രികന്‍ കൊടുവള്ളി നെല്ലോറമ്മല്‍ പ്രദീപിനെ(40) പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.