ആലുവ: മുട്ടത്ത് ദേശീയപാതയില്‍ എയ്ഡ്‌സിനെതിരെയുള്ള പ്രചാരണ റാലിക്കിടയിലേക്ക് നിയന്ത്രണം വിട്ടവാഹനങ്ങള്‍ ഇടിച്ചു കയറി എട്ടുപേര്‍ക്ക് പരിക്ക്. കാര്‍ ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഇരുവാഹനങ്ങളും റാലിക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വാഹനങ്ങള്‍ വരുന്നത് കണ്ട് ഭയന്നോടയ ആളുകള്‍ പാതയോരത്ത് അനധികൃതമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ തട്ടിയാണ് പരിക്കേറ്റത്.

റാലിയില്‍ പങ്കെടുത്ത കളമശ്ശേരി പോളിടെക്‌നിക് വിദ്യാര്‍ത്ഥികളായ സൂര്യ, ശരണ്യ, അന്നദീപ, ജെമി, ശല്‍ജ എന്നിവര്‍ക്കു പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ മലയാറ്റൂര്‍ നീലേശ്വരം നെടുങ്കണ്ടത്തില്‍ ഫ്രാന്‍സിസ്, ഭാര്യ റെജി, ഇവരുടെ മകന്‍ എഫ്രീന്‍ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.A

Subscribe Us: