Categories

പ്രമുഖര്‍ മരിച്ചാല്‍ ഇനി ആചാരവെടിയുണ്ടാവില്ല

തിരുവനന്തപുരം: കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തരിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട ഔദ്യോഗിക ബഹുമതി സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. ഔദ്യോഗിക ബഹുമതിയായി ഇപ്പോഴുള്ള പൊലീസിന്റെ വെടിവെപ്പ് ഒഴിവാക്കി. ബ്യൂഗിള്‍ വാദനം മാത്രമാണ് ഇനി ഉണ്ടാവുക.

ജില്ലാ കലക്ടറോ, കലക്ടര്‍ ചുമതലപ്പെടുത്തുന്ന വ്യക്തിയോ മുഖ്യമന്ത്രിക്ക് വേണ്ടി/സര്‍ക്കാറിന് വേണ്ടി പുഷ്പചക്രം സമര്‍പ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ബഹുമതികള്‍, കേന്ദ്ര, സംസ്ഥാന അക്കാദമി ബഹുമതികള്‍, പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങള്‍ നല്‍കുന്ന ബഹുമതികള്‍/അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളവര്‍ക്കാണ് മരണാനന്തരം ഔദ്യോഗിക ബഹുമതി നല്‍കുക.

നേരത്തെ കവി എ അയ്യപ്പന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ ആചാരവെടി മുഴക്കിയത് വിമര്‍ശന വിധേയമായിരുന്നു. ഇത്തരം ഔപചാരികതയോട് താല്‍പര്യമില്ലാതിരുന്നവര്‍ മരിക്കുമ്പോള്‍ ആചാരവെടി മുഴക്കുന്നത് ശരിയല്ലെന്നായിരുന്നു ആരോപണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.