Administrator
Administrator
മുന്‍മന്ത്രി എ.സി ഷണ്‍മുഖദാസ് അന്തരിച്ചു
Administrator
Thursday 27th June 2013 10:10pm

A C Shanmughadasകോഴിക്കോട്: മുന്‍മന്ത്രി എ.സി ഷണ്‍മുഖദാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എന്‍.സി.പിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം 1996-ലെ നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു.

Ads By Google

ഉച്ചയോടെയാണ് അദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ ആരോഗ്യനില വഷളായ അദ്ദേഹം ഒന്‍പതേകാലോടെയാണ് അന്തരിച്ചത്.

കോഴിക്കോട് ബാലുശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1970 ലാണ് ഷണ്‍മുഖദാസ് ആദ്യമായി നിയമസഭയിലെത്തിയത്. അഞ്ച് തവണ എം.എല്‍.എയും മൂന്ന് തവണ മന്ത്രിയുമായിരുന്നു അദ്ദേഹം.

Advertisement