എഡിറ്റര്‍
എഡിറ്റര്‍
വിജിലന്‍സ് കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ മലബാര്‍ സിമന്റ്‌സില്‍ തുടരുന്നത് പരിശോധിക്കും: എ.സി മൊയ്തീന്‍
എഡിറ്റര്‍
Friday 3rd February 2017 6:37pm

ac-moytheen


അഴിമതിയുടെ പേരില്‍ പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സിനെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് ഇത് അനുവദിക്കില്ല


വാളയാര്‍: വിജിലന്‍സ് കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നത് പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. വിജിലന്‍സ് ശുപാര്‍ശ ലഭിക്കുന്നതിനനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാര്‍ മലബാര്‍ സിമന്റ്‌സ് സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


Also read രണ്ടാഴ്ച കൊണ്ട് ട്രംപിനെ മടുത്തെന്ന് അമേരിക്കന്‍ ജനത: ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേ ഫലങ്ങള്‍


മലബാര്‍ സിമന്റ്‌സിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. മുടങ്ങിയിരുന്ന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും മാര്‍ക്കറ്റില്‍ ഇടപെട്ടുകൊണ്ട്  വിപണനം ശക്തിപ്പെടുത്തുമെന്നും  അദ്ദേഹം വ്യക്തമാക്കി.

അഴിമതിയുടെ പേരില്‍ പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റ്‌സിനെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് ഇത് അനുവദിക്കില്ലെന്നും വിജിലന്‍സ് കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ തുടരുന്ന സാഹചര്യ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിന്റെ ചുമതല ഏറ്റശേഷം ആദ്യമായാണ് മന്ത്രി മലബാര്‍ സിമന്റ്‌സ് ആസ്ഥാനത്തെത്തുന്നത്.  മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയ മന്ത്രി കാര്യക്ഷമമായ പല നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നതായും പറഞ്ഞു.

Advertisement