റോം: സെരി എയിലെ ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ എ സി മിലാന്‍ ഇന്റര്‍ മിലാനെ 1-0ന് തകര്‍ത്തു. സ്ലാട്ടണ്‍ ഇബ്രഹിമോവിക് നേടിയ ഗോളാണ് എ സിക്ക് തുണയായത്.

അഞ്ചാംമിനുറ്റില്‍ ലഭിച്ച പെനല്‍റ്റിയില്‍ നിന്നാണ് ഇബ്രഹിമോവിക് ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് 22ാം മിനുറ്റില്‍ എ സി മിലാന്‍ വീണ്ടുംഗോള്‍ നേടിയെങ്കിലും ലൈന്റഫറി ഓഫ് സൈഡ് വിളിച്ചു. വെസ്‌ലി സ്്‌നൈഡറുടെ നേതൃത്വത്തില്‍ ഇന്റര്‍ മുന്നേറ്റനിര ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല.