തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനു മുമ്പില്‍ കൊടി ഉയര്‍ത്താനുള്ള പദ്ധതി ഉപേക്ഷിച്ച് എ.ബി.വി.പി. പ്രതീക്ഷിച്ചത്ര എ.ബി.വി.പി പ്രവര്‍ത്തകര്‍ പരിപാടിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് നീക്കം ഉപേക്ഷിച്ചത്.

എം.ജി കോളജിനു മുമ്പില്‍ എസ്.എഫ്.ഐ കൊടി നാട്ടിയതിനു പകരം എന്ന നിലയിലാണ് യൂണിവേഴ്‌സിറ്റി കോളജില്‍ എ.ബി.വി.പി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11.30 ന് എ.ബി.വി.പി കൊടിയുയര്‍ത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ 20ഓളം പേര്‍ മാത്രമാണ് എത്തിയത്. ഇതേത്തുടര്‍ന്ന് ഇത്തരമൊരു പരിപാടിയുമായി മുന്നോട്ടുപോകുന്ന നാണക്കേടാകുമെന്ന വിലയിരുത്തലിലാണ് എ.ബി.വി.പി പിന്‍വലിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്

അതേസയമം, മറ്റൊരു ദിവസം ചടങ്ങ് നടത്തുമെന്ന് എ.ബി.വി.പി അറിയിച്ചിട്ടുണ്ട്.

എ.ബി.വി.പിയുടെ കോട്ടയായ എം.ജി കോളജില്‍ എസ്.എഫ്.ഐ കൊടിയുയര്‍ത്തിയതായിരുന്നു സംഘടനയെ പ്രകോപിപ്പിച്ചത്. കോളജ് കവാടത്തിന് സമീപത്തെ വഴിയരുകിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടിമരം നാട്ടികൊടിയുയര്‍ത്തിയത്.