ന്യൂദല്‍ഹി: തന്റെ ബ്ലോഗില്‍ തന്നെ നിരന്തരം ചീത്തവിളിക്കുകയും മൊബൈല്‍ നമ്പറുകള്‍ നല്‍കി ശല്യംചെയ്യുന്ന അജ്ഞാതനെതിരേ അമിതാഭ് ബച്ചന്‍ പോലിസില്‍ പരാതി

ബിഗ് ബി ദിവസവും അപ്‌ഡേറ്റ് ചെയ്യുന്ന ബി.ബിഗ്അഡ്ഡ. കോം എന്ന ബ്ലോഗിലാണ് അജ്ഞാതന്‍ നിരന്തരം തെറിയഭിഷേകം നടത്തുന്നത്.ഇയാള്‍ ബ്ലോഗില്‍ കയറാതിരിക്കാനുള്ള നടപടികള്‍ അധികൃതര്‍ എടുത്തിട്ടുണ്ടെന്നും അതെല്ല ഇനിയും ശല്യംചെയ്യാനാണ് ഭാവമെങ്കില്‍ സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന ശിക്ഷാ നടപടികള്‍ക്ക് അയാള്‍ വിധേയനായിരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തന്നെ ഫോണിലും വിളിച്ച് ആക്ഷേഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.