വടകര: ഫേസ്ബുക്കിലൂടെ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ മുന്‍ എം.പിയും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സതീദേവി പരാതി നല്‍കി. ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകള്‍ക്കെതിരെ രേഖാമൂലമാണ് വടകര റൂറല്‍ എസ്.പി ടി.കെ രാജ്‌മോഹന് പരാതി നല്‍കിയിരിക്കുന്നത്.

Ads By Google

പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ.ടി ആക്ട് (66) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമക്കെതിരെ സതീദേവി നടത്തിയ പരാമര്‍ശത്തിനുള്ള മറുപടി എന്ന നിലക്കുള്ള പോസ്റ്റുകള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

Subscribe Us:

ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രിന്റ് ഔട്ടും സി.ഡിയും ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെയും സഹോദരന്‍ പി.ജയരാജനെയും ജയരാജന്റെ മകനുമെതിരെ അപകീര്‍ത്തിപരമായി ചിത്രീകരിക്കാന്‍ ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്തു എന്നാണ് പരാതി.