എഡിറ്റര്‍
എഡിറ്റര്‍
അബുദാബി ആര്‍ എസ് സീ സോണ്‍ സാഹിത്യോത്സവ് ജലീല്‍ സഖാഫി കടലുണ്ടി മുഖ്യാതിഥി
എഡിറ്റര്‍
Friday 15th November 2013 8:34am

jaleel-sakhafi

അബുദാബി : അഞ്ചാമത് രിസാല സ്റ്റഡി സര്‍ക്കിള്‍ അബു ദാബി സോണ്‍ സാഹിത്യോത്സവ് ഇന്ന് രാവിലെ 8 മണി മുതല്‍ ഇന്ത്യന്‍ ഇസലാമിക് സെന്ററില്‍ നടക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍  എസ് എസ് എഫ് സംസ്ഥാന പ്രസിടന്റ്‌റ് ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തും.

അബു ദാബിയിലെ മുസഫ്ഫ , ബനിയാസ് , ശഹാമ, മുറൂര്‍, ഖാലിദിയ, മദിന സായിദ് , നദ്‌സിയ, അല്‍ വഹ്ദ തുടങ്ങിയ എട്ടോളം  സെക്ടരുകളില്‍ നിന്നും മത്സരിച്ചു വിജയിച്ച നാനൂറോളം പ്രതിഭകള്‍ ആണ് ഇന്ന് നടക്കുന്ന സാഹിത്യോത്സവത്തില്‍ മാറ്റുരക്കുന്നത്.

െ്രെപമറി, ജൂനിയര്‍, സെകണ്ടറി, സീനിയര്‍, ജനറല്‍ തുടങ്ങിയ വിഭാഗങ്ങളിലായി   മാപ്പിള പാട്ട്, കഥ പറയല്‍ , മാല പാട്ട്, സംഘ ഗാനം, ബുര്‍ദ പാരയണം, ദഫ് മുട്ട്, കഥാ രചന, കവിത രചന, ഡിജിറ്റല്‍ ഡിസൈന്‍, പ്രബന്ധം, തുടങ്ങിയ 45 ഓളം മത്സരങ്ങള്‍ നാല് വേദികളിലായാണ് ക്രമീകരിച്ചിട്ടുള്ളത്.

രാവിലെ എട്ടു മണിക്ക് കലാ മത്സരങ്ങളും വൈകിട്ട് അഞ്ചിന് ഇശല്‍ നിലാവും അരങ്ങേറും. രാത്രി എട്ടു മണിക്ക് ആരഭിക്കുന്ന സമാപന സമ്മേളനത്തില്‍ സാംസ്‌കാരികസാഹിത്യ കലാ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

ഫാത്തിമ ഗ്രൂപ്പ് എം ഡി മജീദ് ഹാജി ചെയര്‍മാന്‍ ആയിട്ടുള്ള സ്വാഗത സംഘം പരിപാടിയുടെ വിജയത്തിനായി വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. സാഹിത്യോല്‌സവിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സെമിനാര്‍, കുടുംബിനികള്‍ക്കായി നടന്ന കഥ, കവിത രചനാ മത്സരങ്ങള്‍ , ഓണ്‍ ലൈന്‍ ക്വിസ്  തുടങ്ങിയവ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പരിപാടി ആസ്വദിക്കാന്‍ വരുന്ന ഫമിളികള്‍ക്കും മറ്റും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സോണില്‍ മത്സരിച്ചു വിജയിച്ചവര്‍ ഡിസംബര്‍ ആറിനു റാസല്‍ ഖൈമയില്‍ വെച്ച് നടക്കുന്ന യു എ ഇ  നാഷണല്‍ തല സാഹിത്യോത്സവില്‍ മാറ്റുരക്കും.

Advertisement