obama-uae-prince

വാഷിങ്ടണ്‍: അബുദാബി രാജകുമാരനും യു.എ.ഇ ആംഡ് ഫോഴ്‌സ് ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ജനറല്‍ ഷെയ്ഖ് സുമഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ ആമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം സുദൃഢമാക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്ത്.

മധ്യേഷ്യയില്‍ അടുത്ത കാലത്തായി ഉടലെടുത്ത രാഷ്ട്രീയ സംഭവവികാസങ്ങളും ചര്‍ച്ചയായി. മേഖലയില്‍ തീവ്രവാദം നേരിടുന്നത് സംബന്ധിച്ചും സുരക്ഷാ കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ലിബിയയില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ഷെയ്ഖ് മുഹമ്മദ് പിന്തുണ അറിയിച്ചു. യു.എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സുമായും അദ്ദേഹം ചര്‍ച്ച നടത്തി.