റുവൈസ്: യു എ ഇ തലസ്ഥാനമായ അബുദബിക്കടുത്ത് വാഹനാപകടത്തില്‍ ആറ് ഇന്ത്യന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 44ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ തൊഴിലാളികളാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അബുദബിയുടെ 240 കിലോമീറ്റര്‍ പടിഞ്ഞാറ് റുവൈസിലാണ് അപകടമുണ്ടായത്. തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഗായതി, മഫ്‌റാഖ്, മദീനത്ത് സയ്ദ്, റുവൈസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.