Categories

അ­ബു സ­ലി­മി­നെ റാ­യ്­ഗ­ഡി­ലേ­ക്ക് മാറ്റി

മുംബൈ: അ­ധോ­ലോ­ക­ നാ­യ­കന്‍ ദാ­വൂ­ദ് ഇ­ബ്രാ­ഹി­മി­ന്റെ സ­ഹാ­യി­ക­ളു­ടെ മര്‍­ദ്ദ­ന­മേ­റ്റ മാ­ഫിയ ഡോണ്‍ അ­ബു സ­ലീ­മി­നെ ശ­നി­യാഴ്ച രാത്രി ആര്‍­തര്‍ റോ­ഡ് ജ­യി­ലില്‍ നി­ന്ന് റാ­യി­ഗ­ഡി­ലെ ത­ലോ­ജ സെന്‍­ട്രല്‍ ജ­യി­ലി­ലേ­ക്ക് മാറ്റി.

ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് ദാ­വൂ­ദി­ന്റെ അ­നു­യാ­യി­കള്‍ സ­ലീ­മി­നെ മര്‍­ദ്ദി­ച്ച­ത്. ഇ­ദ്ദേ­ഹ­ത്തി­ന്റെ സു­രക്ഷ­യെ മാ­നി­ച്ചു­കൊ­ണ്ടാ­ണ് ആര്‍­തര്‍ ജ­യി­ലില്‍ നിന്നും മാ­റ്റു­ന്ന­തെ­ന്ന് അ­ബു­സ­ലീ­മി­ന്റെ അ­ഭി­ഭാ­ഷ­കന്‍ സ­ബ ഖു­റേഷി അ­റി­യിച്ചു. സംസ്ഥാ­ന ആ­ഭ്യ­ന്ത­ര­വ­കുപ്പും ഇ­ക്കാര്യം സ്ഥി­രീ­ക­രിച്ചു.

ശ­നി­യാ­ഴ്­ച പ്രഭാ­ത ഭക്ഷ­ണം ക­ഴി­ക്കു­ക­യാ­യി­രു­ന്ന സ­ലീ­മി­നെ മു­ഹമ്മ­ദ് ദോ­സ എ­ന്ന­യാള്‍ ­മൂര്‍­ച്ച­യേറി­യ സ്­പൂണ്‍­കൊ­ണ്ട് കു­ത്തി പ­രി­ക്കേല്‍­പ്പി­ക്കു­ക­യാ­യി­രുന്നു. സ­ലീ­മിന്റ ക­ഴു­ത്തിലും മു­ഖത്തും പ­രി­ക്കുണ്ട്. ഇ­യാള്‍­ക്കെ­തി­രേ കേ­സ്സെ­ടു­ത്തി­ട്ടണ്ട്.

ബോ­ളി­വു­ഡി­നെ വി­റ­പ്പി­ച്ച പേ­രാ­ണ് അ­ബു സ­ലീ­മി­ന്റേ­ത്. സി­നി­മ­സം­വി­ധാ­യ­കരാ­യ രാ­ജി­വ് റാ­യി­യെയും രാ­കേ­ഷ് റോ­ഷ­നെയും വ­ധി­ക്കാന്‍ സലീം ശ്ര­മി­ച്ചി­രു­ന്നു. 1993ലെ മും­ബൈ സ്‌­ഫോ­ട­ന പ­ര­മ്പ­ര­യി­ലും സംഗീ­ത ആല്‍­ബ­ങ്ങ­ളു­ടെ നിര്‍­മാ­താവാ­യ ഗുല്‍­ഷന്‍ കു­മാ­റി­നെ കൊ­ന്ന കേ­സിലും പ്ര­തി­യാ­ണ് അ­ബു സ­ലിം.

ത­ന്റെ കാ­മു­കിയും ബോ­ളി­വു­ഡ് ന­ടി­യുമായ മോ­ണി­ക്കാ ബേഡി­യോ­ടൊ­പ്പം വി­ദേശ­ത്തു ക­ഴി­യു­ക­യാ­യി­രുന്ന അ­ബു സ­ലീ­മി­നെ 2005ലാണ് ഇ­ന്ത്യ­ക്ക് വി­ചാ­ര­ണ­ക്കാ­യി വി­ട്ടു­കി­ട്ടി­യ­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.