Abu-Salem

ഹൈദരാബാദ്: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക രാജാവ് അബു സലീമിന് ഏഴ് വര്‍ഷം തടവ്. 2001 ലെ വ്യാജ പാസ്‌പോര്‍ട്ട് കേസിലാണ് ശിക്ഷ. ഹൈദരാബാദ് സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

നവംബര്‍ 18നാണ് അബു സലേമിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. വ്യാജ പേരിലും മേല്‍വിലാസത്തിലും പാസ്‌പോര്‍ട്ട് ഉണ്ടാക്കിയെന്നാണ് കേസ്.

കുറ്റകരമായ ഗൂഢാലോചന, ആള്‍മാറാട്ടം, വഞ്ചിക്കുന്നതിനായി കാര്യങ്ങള്‍ വളച്ചൊടിക്കല്‍, കൃത്രിമ രേഖയുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് അബു സലീമിനെതിരെ ചുമത്തിയിരിക്കുന്നത്.