കോഴിക്കോട്: ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറി കോഴിക്കോട് നടക്കുന്ന അഞ്ജു പുന്നത്തിന്റെ ‘ABSTRACT LIVES, CONCRETE DREAMS’ എന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു.

ചിത്രകലയില്‍ ഔപചാരിക വിദ്യാഭ്യസം ലഭിച്ചിട്ടില്ലാത്ത അഞ്ജു തനിക്ക് ചുറ്റുമുള്ള സ്ത്രീ അനുഭവങ്ങളെ ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഒരു വര്‍ഷം മുന്‍പ് മാത്രമാണ് അവര്‍ വരയിലേക്ക് കടന്നതെന്ന് ചിത്രപ്രദര്‍ശനം കാണുന്ന ഒരാള്‍ക്കും വിശ്വസിക്കാനാവില്ല.

പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രങ്ങള്‍ മിക്കതും ഇല്ലസ്‌ട്രേഷനുകളാണ്. പെണ്ണനുഭവങ്ങളുടെ നൈര്യന്തരത്തെ നിറങ്ങളിലൂടെയും കറുപ്പ് പെന്‍ ചിത്രങ്ങളിലൂടെയും അഞ്ജു ആവിഷ്‌കരിക്കുന്നു.

സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളും അവരുടെ ചെറുത്തുനില്‍പ്പും അവരുടെ സ്വപ്‌നങ്ങളും അഞ്ജു വരകളിലൂടെ പകര്‍ന്നു നല്‍കുന്നു.