‌ഹോളീവുഡ്:  അബ്രഹാം ലിങ്കന്റെ ജീവിതകഥ അഭ്രപാളികളിലെത്തിക്കാന്‍ ഹോളീവുഡ് ശ്രമിക്കുന്നു. പ്രശസ്ത സംവിധായകന്‍ സ്റ്റീവണ്‍ സ്‌പൈല്‍ബേര്‍ഗ് ഒരു പ്രസ്സ് റിലീസിലൂടെ അറിയിച്ചതാണിക്കാര്യം.

ഡാനിയല്‍ ഡെ ലെവിസാണ് ലിങ്കണായെത്തുന്നത്. പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ടോണി കുഷ്‌നറാണ് തിരക്കഥയൊരുക്കുന്നത്.

‘ടീം ഓഫ് റൈവല്‍സ്’ എന്ന ഡോറിസ് ഗുഡ്‌വിന്റെ പുസ്തകത്തെ ആധാരമാക്കിയാണ് തിരക്കഥ രചിക്കുന്നത്. ലിങ്കന്റെ കാബിനറ്റിലനുഭവിച്ച പ്രതിസന്ധികള്‍, അടിമത്തം നിര്‍ത്തലാക്കുന്നത്, ആഭ്യന്തര യുദ്ധം എന്നിവയിലൂടെയാണ് കഥ നീങ്ങുന്നത്.

2012 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.