സിറിയ:  ജനാധിപത്യപ്രക്ഷോഭം തിളച്ചുമറിയുന്ന സിറിയയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി അറബ് ലീഗ് നിരീക്ഷണ സംഘം എത്തി. അറബ് ലീഗില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍നിന്നുള്ള 50 പേരാണ് നിരീക്ഷണ സംഘത്തിലുള്ളത്.

സിറിയന്‍ പ്രശ്‌നപരിഹാരത്തിനു മേല്‍നോട്ടം വഹിക്കാന്‍ സിറിയയ്ക്കു പുറത്തുനിന്നുള്ള സംഘത്തെ അയയ്ക്കാനുള്ള അറബ് ലീഗ് നീക്കത്തെ അനുകൂലിച്ച ശേഷം പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്.  കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു നേരെയുണ്ടായ വെടിവയ്പില്‍ 100ല്‍ അധികം പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

Subscribe Us:

നിരീക്ഷണസംഘം സിറ്റി ഓഫ് ഹോംസില്‍ എത്തുന്നതിന് തൊട്ടുമുമ്പും സ്‌ഫോടനമുണ്ടായി. ഇതില്‍ 30 പേര്‍ മരിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം പ്രക്ഷോഭത്തിനിടെ ഇതേവരെ 5,000 ലധികം പേര്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെതിരെ രാജ്യത്ത് പ്രതിഷേധ പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്.

Malayalam News

Kerala News In English