തിരുവനന്തപുരം: സംസ്ഥാനത്ത് മാസത്തില്‍ 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും പുതിയ നിരക്ക് ഈടാക്കാന്‍ തീരുമാനമായി. ഇതിനായി 500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ ടി.ഒ.ഡി മീറ്റര്‍ സ്ഥാപിക്കും. ഉപയോഗത്തിന്റെ സമയം അനുസരിച്ച് നിരക്ക് രേഖപ്പെടുത്തുന്നതാണ് ടി.ഒ.ടി മീറ്റര്‍.

പ്രതിമാസം. ഇതനുസരിച്ച് പ്രതിമാസം 500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ ടി.ഒ.ഡി മീറ്റര്‍ സ്ഥാപിക്കും.

Ads By Google

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ 6.50 പൈസ നിരക്കിലും വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ 7.80 പൈസ നിരക്കിലും രാത്രി 10 മുതല്‍ രാവിലെ 6 വരെ 5.85 പൈസ നിരക്കിലുമായിരിക്കും തുക ഈടാക്കുക. 2013 ജനവരി മുതലാണ് പുതിയ നിരക്ക് ഈടാക്കുക.