എഡിറ്റര്‍
എഡിറ്റര്‍
കാസര്‍ഗോഡ് ജില്ലയിലെ സ്ത്രീ ലൈംഗിക തൊഴിലാളികലധികവും തെരുവുവേശ്യകള്‍
എഡിറ്റര്‍
Thursday 29th November 2012 10:17am

കാസര്‍ഗോഡ്:കാര്‍ഗോഡ് ജില്ലയിലെ മൂവായിരത്തിലധികം സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്ന് കണക്കുകള്‍. ഇവരില്‍ 60 പേരും തെരുവുവേശ്യകളാണ്. ഇതില്‍ ഒമ്പത് സ്ത്രീകള്‍ എച്ച്.ഐ.വി അണുബാധയുള്ളവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Ads By Google

സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാന്‍ടെക് സുരക്ഷാ പദ്ധതി പ്രകാരം ഡിസംബര്‍ മുതല്‍ ഒരു മാസക്കാലം  ജില്ലയില്‍ ബോധവത്കരണം നടത്തും.

എയ്ഡ്‌സ് ദിനം ഒരു മാസക്കാലം പ്രതിരോധപ്രവര്‍ത്തന മാസമായി ആചരിക്കുമെന്ന് പാന്‍ടെക് പ്രോജക്ട് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കെ.സി.വൈ.എം കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ് ഗവ. ഹൈസ്‌കൂള്‍, സ്റ്റുഡന്റ് പോലീസ്, സുരക്ഷാ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ബോധവത്കരണ റാലി നടത്തുന്നത്. ജില്ലയില്‍ എച്ച്.ഐ.വി അണുബാധയുള്ള 506 പുരുഷന്മാരുണ്ട്.

അന്യസംസ്ഥാനങ്ങളുമായുള്ള ബന്ധമാണ് എച്ച്.ഐ.വി അണുബാധ കൂടാന്‍ കാരണം. പാന്‍ടെക് പദ്ധതി പ്രകാരം 1503 സ്ത്രീ ലൈംഗിക തൊഴിലാളികള്‍ക്ക് സുരക്ഷാ മാര്‍ഗനിര്‍ദേശം നല്‍കിവരുന്നു.

ഇവര്‍ക്ക് ഡോക്ടറുടെ പരിശോധന നല്‍കുന്നുണ്ട്. കൂടാതെ ഉറകളുടെ ഉപയോഗത്തെപ്പറ്റിയും ബോധവത്കരണം നടത്തുന്നുണ്ട്.

Advertisement