ന്യൂദല്‍ഹി: ഭ്രൂണഹത്യ തടയാന്‍  സംസ്ഥാന സര്‍ക്കാറുകള്‍ ലിംഗ നിര്‍ണയ നിരോധ നിയമം കര്‍ശനമായി പാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി.

Ads By Google

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിരോധിക്കാനുള്ള നിയമം ഫലപ്രദമായി നടപ്പിലാക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യ തടയാന്‍ മാര്‍ഗനിര്‍ദേശരേഖ പുറത്തിറക്കികൊണ്ടാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

പരിശോധനാ സമിതികള്‍ ആറുമാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണം. നിരോധം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

രജിസ്‌ട്രേഷന്‍ ഇല്ലാത്ത മെഡിക്കല്‍ ലാബുകള്‍ക്ക് അള്‍ട്രാസൗണ്ട് സ്‌കാനറുകള്‍ നല്‍കരുതെന്നും ലാബുകളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഭ്രൂണഹത്യ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കോടതി വിലയിരുത്തി.