Categories

ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക നേടി

അബുദാബി: പാക്കിസ്താനെതിരായ രണ്ടുമല്‍സരങ്ങളുടെ ട്വന്റി-20 പരമ്പ 2-0 ന് ദക്ഷിണാഫ്രിക്ക നേടി. രണ്ടാം മല്‍സരത്തില്‍ ആറുവിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. സ്‌കോര്‍ പാക്കിസ്താന്‍ (120-9) ദക്ഷിണാഫ്രിക്ക (125-4). നാലു വിക്കറ്റ് നേടിയ ഫാസ്റ്റ്ബൗളര്‍ തെറോണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.

ആദ്യമല്‍സരത്തിലും ആറുവിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 33 റണ്‍സെടുത്ത മിസ്ബാ ഉള്‍ഹഖും 25 റണ്‍സെടുത്ത അബ്ദുല്‍ റസാഖും മാത്രമാണ് പാക്‌നിരയില്‍ മികച്ച കളി പുറത്തെടുത്തത്. ക്യാപ്റ്റന്‍ ബോതെയാണ് പരമ്പരയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.