എസ്.പി. മഹേഷ് സംവിധാനം ചെയ്യുന്ന അഭിയും ഞാനും ബോംബെയില്‍ ചിത്രീകരണം ആരംഭിച്ചു. പുതുമുഖം രോഹിത്, ലാല്‍, അര്‍ച്ചനാ കവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

സലീം കുമാര്‍, സുരാജ് വെഞ്ഞാറമൂട് ഗിന്നസ് പക്രു, ബാബുരാജ്, റെജി തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. മലയാളസിനിമയിലെ പഴയതാരം മേനക വീണ്ടു മെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഒരുദിവസം തുടങ്ങി സന്ധ്യക്ക് അവസാനിക്കുന്ന യാത്രയിലൂടെ സഞ്ചരിക്കുന്ന കഥയാണ് അഭിയും ഞാനും പറയുന്നത്.
മുംബൈയില്‍നിന്ന് കേരളത്തിലേക്ക് സോഹന്‍ എന്ന ചെറുപ്പക്കാരനെ തേടി അവള്‍ എത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്.

ഇവിടെ അവള്‍ക്ക് ഒരു കൂട്ടുകിട്ടി. രാഹുല്‍. അവര്‍ ഒരുമിച്ച് സോഹനെ തേടിയിറങ്ങുമ്പോള്‍ സംഭവിക്കുന്ന അനുഭവങ്ങളാണ് അഭിയും ഞാനും എന്ന ചിത്രം പറയുന്നത്.

മുംബൈ സിനി ടാക്കീസിന്റെ ബാനറില്‍ രാംദാസ് കെ. മേനോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ സുധി ആണ്. തിരക്കഥ എഴുതിയത് എരുവ ചന്ദ്രശേഖരനാണ്്. ഗാനരചന പയ്യമ്പ്ര ജയകുമാറും സംഗീതം പ്രമോദ് നായരുമാണ് നിര്‍വഹി ച്ചിരുന്നത്.

ശങ്കര്‍ മഹാദേവന്‍, രാകേഷ് ബ്രഹ്മാനന്ദന്‍, രേഷ്മ മേനോന്‍ എന്നിവരാണ് ഗായകര്‍. കലകോയ, ചമയംഅജി ശ്രീകാര്യം, വസ്ത്രാലങ്കാരം ഭക്തന്‍ ഉണ്ടാട്ട്, സ്റ്റില്‍സ് കാഞ്ചന്‍ മുള്ളൂര്‍ക്കര, എഡിറ്റിങ് രാജാ മുഹമ്മദ്, പ്രൊഡ. കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍.