തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്‌വി ലോട്ടറി മാഫിയക്കായി കോടതിയില്‍ ഹാജരവാനെത്തിയത് രമേശ് ചെന്നിത്തലയുടെ കൂടെയായിരുന്നെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇവരുടെ കൂടെ വിമാനത്തില്‍ പി.ടി. തോമസും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്ന് സിങ്‌വിയുടെ വരവും വാദവും കെ.പി.സി.സി നേതൃത്വത്തിന്റെ അറിവോടയാണെന്ന് വ്യക്കതമാകുന്നതായും ഐസക് പറഞ്ഞു.

ലോട്ടറിക്കേസില്‍ മുഖം മിനുക്കാന്‍ വേണ്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഇപ്പോള്‍ പ്രസ്താവനായുദ്ധം നടത്തുന്നത്. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് സിങ്‌വി കോടതിയില്‍ വാദിച്ചെത്.

അനിയന്ത്രിതമായ നറുക്കെടുപ്പുകള്‍ പാവപ്പെട്ടവനെ ചൂതാട്ടത്തിന്റെ വലയിലാക്കുന്നുവെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തോട് ദേശീയ കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ പ്രതികരിക്കണം. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഏജന്റുമാര്‍ നടത്തുന്ന നിയമ ലംഘനത്തെ കുറിച്ചും അഭിഷേക് സിങ്‌വി അഭിപ്രായം പറയണമെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.