Categories

സിംഗ്‌വിയുടെ അവകാശവാദം കള്ളം: ഭൂട്ടാന്‍

കൊച്ചി: ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടിയാണ് താന്‍ കേരള ഹൈക്കോടതിയില്‍ ഹാജരായതെന്ന ദേശീയ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വിയുടെ വാദം വാസ്തവ വിരുദ്ധമാണെന്ന് തെളിയുന്നു. ലോട്ടറിക്കേസ്സില്‍ കക്ഷിചേരാന്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ ആരെയും വക്കലത്ത് ഏല്‍പ്പിച്ചിട്ടില്ലന്ന് ഭൂട്ടാന്‍ ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കിയതായി ഭൂട്ടാണിലെ ഏക ബിസ്സിനസ്സ് പത്രമായ ബിസ്സിനസ്സ് ഭൂട്ടാന്‍’ പറയുന്നു.

കേരള ഹൈക്കോടതിയിലെ കേസ്സില്‍ തങ്ങള്‍ കക്ഷിയല്ല. ഭൂട്ടാന്‍ സര്‍ക്കാരിന് വിദേശകാര്യവകുപ്പ് മുഖേന മാത്രമേ വക്കീലിനെ ഏല്‍പ്പിക്കാനവുകയുള്ളുവെന്നും ഭൂട്ടാന്‍ ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് വേണ്ടി കേസ്സില്‍ കക്ഷി ചേരാനുള്ള അവകാശം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ചില ഇന്ത്യന്‍ സംസ്ഥാനങ്ങളിന്‍ ലോട്ടറി നടത്താനുള്ള അവകാശം ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ മോനിക്ക ഏജന്‍സിയില്‍ നിന്നും മേഘ ഡിസ്ട്രിബ്രൂട്ടേസ് നേടിയിരുന്നു. രാജ്യത്തിന്റെ പേര് അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന ഭൂട്ടന്‍ ലോട്ടറിയെ നിയന്ത്രിക്കണമെന്നും ‘ബിസ്സിനസ്സ് ഭൂട്ടാന്‍’ പത്രം എഡിറ്റോറിയല്‍ എഴുതിയിട്ടുണ്ട്.

മറ്റ് വാര്‍ത്തകള്‍

ലോട്ടറി: നാല് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു

ലോട്ടറിക്കേസ്: അന്വേഷണറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിച്ചു

സിംഗ്‌വിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

എന്‍ഡോസള്‍ഫാന്‍: സുധീരന്റെ നിലപാട് കാപട്യമോ?

എന്‍ഡോസള്‍ഫാന് വേണ്ടി ഹാജരായത് അഭിഷേക് സിംഗ്‌വി

സിംഗ്‌വിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ലോട്ടറിക്കേസ്: തമിഴ്‌നാട് എ ജി ഹാജരാകില്ല

ലോട്ടറിക്കേസ്: നിര്‍ണായക തീരുമാനം ഇന്ന്

സാന്റിയാഗോ മാര്‍ട്ടിനും ജോണ്‍ കെന്നഡിക്കും നോട്ടീസ്

One Response to “സിംഗ്‌വിയുടെ അവകാശവാദം കള്ളം: ഭൂട്ടാന്‍”

  1. suresh

    it is a pathetic situation for singhvi

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.