ന്യൂദല്‍ഹി: ലോട്ടറികേസില്‍ ഹൈക്കോടതിയില്‍ ഹാജരായതിന്റെ എല്ലാ ചിലവുകളും വഹിക്കുന്നത് ഭൂട്ടാന്‍ സര്‍ക്കാറാണെന്ന് അഭിഷേക് മനു സിംഗ്‌വി
വ്യക്തമാക്കി. കേസില്‍ ഹാജരായതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം തന്നെ പത്രസമ്മേളനം നടത്തുന്നതില്‍ നിന്നും തടഞ്ഞിട്ടില്ലെന്നും സിംഗ്‌വി പറഞ്ഞു.

വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ നിന്നും തന്നെ കേന്ദ്രനേതൃത്വം തടഞ്ഞു എന്നവാര്‍ത്ത് അടിസ്ഥാനരഹിതമാണ്. കേസില്‍ ഹാജരായതിന്റെ എല്ലാ ചിലവുകളും ഭൂട്ടാന്‍ സര്‍ക്കാറാണ് വഹിക്കുന്നത്. ലോട്ടറി വിവാദത്തെക്കുറിച്ച് 28ന് രാത്രിതന്നെ പി ടി തോമസ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിലെത്തിയശേഷം കേസില്‍നിന്ന് പിന്‍മാറുന്നത് അനുചിതമാകും എന്നതിനാലാണ് കോടതിയില്‍ ഹാജരായതെന്നും സിംഗ്‌വി കൂട്ടിച്ചേര്‍ത്തു.

ലോട്ടറിക്കേസുമായി ബന്ധപ്പട്ട് കൊച്ചിയിലെ സിംഗ്‌വി താമസിച്ച ഹോട്ടലിലെ ബില്‍ അടച്ചത് സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള എസ് എസ് മ്യൂസിക്കാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.