എഡിറ്റര്‍
എഡിറ്റര്‍
അഭിഷേകിന് ഐശ്വര്യയോട് അസൂയ
എഡിറ്റര്‍
Thursday 17th May 2012 10:10am

ബോളിവുഡ് കിംഗ് മേക്കര്‍ അഭിഷേക് ബച്ചന്‍ തികഞ്ഞ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല മകള്‍ ആരാധ്യതന്നെ. ആരാധ്യയുടെ ഓരോ വളര്‍ച്ചയിലും കണ്ണുനട്ടിരിപ്പാണ് അഭിഷേക്. ആറുമാസം പ്രായമായ മകളെ കുറിച്ച് പറയുമ്പോള്‍ അഭിഷേകിന് നൂറ് നാവാണ്.

‘മകളെ താഴെ വയ്ക്കാതെ ഞാന്‍ ഏറെ നേരം എടുത്തുനടക്കും. അവളുടെ കൂടെ കളിക്കും. അവളുടെ ഡയപ്പേഴ്‌സ് മാറ്റിക്കൊടുക്കും. അവളൊപ്പം ഇരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ല. എന്നാല്‍ ആഷ് വന്നാല്‍ എനിയ്ക്ക് മകളെ കിട്ടില്ല.-പരിഭവത്തോടെ അഭിഷേക് പറഞ്ഞു.

അതെ കഴിഞ്ഞ കുറച്ചുമാസങ്ങളായി അഭിഷേകിന് പറയാനുള്ളത് മകള്‍ ആരാധ്യയെക്കുറിച്ച് മാത്രമാണ്. ‘ആരാധ്യയുടെ ഉറക്കം പകല്‍ സമയങ്ങളിലാണ്. അവള്‍ക്ക് വേണ്ടി ഇപ്പോള്‍ ഞങ്ങളും സമയക്രമത്തില്‍ മാറ്റം വരുത്തി. എല്ലാവരും ഉറങ്ങാന്‍ പോകുമ്പോള്‍ അവള്‍ ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങും. പിന്നീട് അവളുടെ കൂടെ ഇരുന്ന് കളിക്കലാണ് പ്രധാന ജോലി.

എനിയ്ക്ക് പുലര്‍ച്ചെ ഷൂട്ടിങ്ങിന് പോകേണ്ടതിനാല്‍ തന്നെ ഞാന്‍ അവളുടെ അടുത്തുനിന്നും മാറി മറ്റൊരിടത്ത് കിടന്ന് ഉറങ്ങും. ഒരു തരത്തില്‍ പറഞ്ഞാല്‍ എനിയ്ക്ക് ആഷിനോട് അസൂയയാണ്. അവളുടെ ഒരു ദിവസം തുടങ്ങുന്നതു തന്നെ മകളുടെ കൂടെയാണ്. ആ ദിവസം അവസാനിക്കുന്നതു വരെ അവള്‍ മോളുടെ കൂടെത്തന്നെ ഉണ്ടാകും. അവളുടെ എല്ലാ കാര്യങ്ങളിലും ആഷിന് ഏറെ ശ്രദ്ധയാണ്. എനിയ്ക്കാണെങ്കില്‍ അതിന് കഴിയുന്നുമില്ല.’- അഭിഷേക് പറഞ്ഞു.

ഒരു തരത്തില്‍ സ്ത്രീകളുടെ ജീവിതമാണ് ഏറെ നല്ലത്. നമ്മുടെ കാര്യങ്ങളിലെല്ലാം ശ്രദ്ധിക്കാന്‍ ഒരു സ്ത്രീയുണ്ടാവുകയെന്നത് തന്നെ വലിയ കാര്യം. അഭിഷേക് ഒരു ചിരിയോടെ പറഞ്ഞു.

Advertisement