എഡിറ്റര്‍
എഡിറ്റര്‍
അമിതാഭിന്റെ റീമേക്ക് സിനിമയില്‍ അഭിഷേക് ആദ്യമായ് നായകനാകുന്നു
എഡിറ്റര്‍
Friday 8th February 2013 10:20am

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ  റീമേക്ക്  സിനിമയില്‍ മകന്‍  അഭിഷേക് ബച്ചന്‍ ആദ്യമായ് നായകനാകുന്നു. നിര്‍മ്മാതാവ് കുനാല്‍ കോഹിലിയാണ് ബച്ചന്‍ തകര്‍ത്ത ‘ഡൂ ഓര്‍ ഡു പാഞ്ച് റീമേക്ക് ചെയ്യുന്നത്’.

Ads By Google

അമിതാഭ് ബച്ചന്‍ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് രാകേഷ് കുമാറായിരുന്നു. ശശികപൂര്‍, ഹേമ മാലിനി, പര്‍വീണ്‍ ബേബി എന്നിവരായിരുന്നു അന്ന് ബച്ചനൊപ്പം  വേഷമിട്ടത്. അഭിഷേകിനൊപ്പം ശശി കപൂറിന്‍െ റോളില്‍ ബേബി ഡിയോള്‍ അഭിനയിക്കും. എന്നാല്‍ നായികമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.

1980 ലാണ് അമിതാഭിന്റെ ചിത്രം അഭ്രപാളിയിലെത്തിയത്. 33 വര്‍ഷത്തിന് ശേഷമാണ് ‘ഡൂ ഓര്‍ ഡു പാഞ്ച് റീമേക്ക് ചെയ്യുന്നത്. സിനിമയെ പറ്റിയുള്ള ഔദ്യോഗിക അറിയിപ്പ് അധികം വൈകാത തന്നെ നടക്കുമെന്ന് നിര്‍മ്മാതാവ് കുനാല്‍ കോഹിലി പറഞ്ഞു. നവാഗത സംവിധായകനായ അക്ഷയ് പുരിയാണ് ‘ഡൂ ഓര്‍ ഡു പാഞ്ചിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

അഛന്റെ അഭിനയത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് ഇതുവരെ അഛന്‍ അഭിനയിച്ച ചിത്രത്തില്‍ അവസരങ്ങള്‍ കിട്ടിയിട്ടും അഭിനയിക്കാതിരുന്നതെന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ നിര്‍മ്മാതാവായ കുനാല്‍ കോഹിലിയുടെ നിര്‍ബന്ധം ഒന്നുകൊണ്ട് മാത്രമാണ് ഇതിനായി സമ്മതം മൂളിയതെന്നും അമിതാഭ് കൂട്ടിചേര്‍ത്തു.

Advertisement