എഡിറ്റര്‍
എഡിറ്റര്‍
റോഡിലൂടെ നടന്നുപോകുന്ന രംഗത്തിനാണെങ്കിലും മണിരത്‌നം വിളിച്ചാല്‍ അത് സന്തോഷത്തോടെ ചെയ്യും: അഭിഷേക് ബച്ചന്‍
എഡിറ്റര്‍
Saturday 30th June 2012 12:12am

Amithabh Bachanഫേസ് ടു ഫേസ്/അഭിഷേക് ബച്ചന്‍

മൊഴിമാറ്റം: ആര്യ

ബോളിവുഡില്‍ ഇപ്പോള്‍ അഭിഷേക് ബച്ചന്റെ സമയം അത്ര നല്ലതല്ല. ഇറങ്ങുന്ന പലചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ ഒരു ചലനവുമുണ്ടാക്കാതെയാണ് കടന്നുപോകുന്നത്. എങ്കിലും അതിലൊന്നും ടെന്‍ഷനാവാന്‍ താരം തയ്യാറല്ല.  കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ പതിവാണെന്ന നിലപാടിലാണ് അഭിഷേക്. തുടര്‍ച്ചയായി വരുന്ന പരാജയങ്ങള്‍ തന്റെ ഇമേജിനെ ബാധിക്കുമ്പോഴും   ഇനി പുറത്തിറങ്ങാനിരിക്കുന്ന ബോല്‍ ബച്ചന്‍ എന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട് 36 കാരനായ ഈ താരം. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും റിലീസിങ്ങിന് തയ്യാറാകുന്ന ബോല്‍ ബച്ചനെ കുറിച്ചും അഭിഷേക് മനസ് തുറക്കുന്നു…

അഭിഷേക്ബച്ചന്‍ ഒരു അച്ഛനായിരിക്കുന്നു, ആരാധ്യയുടെ വരവിന് ശേഷം എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായി?

കുറച്ച് ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. എല്ലാവരടേയും ശ്രദ്ധാകേന്ദ്രമാണ് എന്റെ മകള്‍. അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ എല്ലാവരും തയ്യാറാണ്. അവളുടെ സമീപനം ആഗ്രഹിക്കുന്നതുകൊണ്ട് തന്നെ എല്ലാവരും ഇപ്പോള്‍ അവള്‍ക്ക് ചുറ്റുമാണ്.

അടുത്ത ചിത്രത്തിന്റെ പേര് ബോല്‍ ബച്ചന്‍ എന്നാണല്ലോ, ബച്ചന്‍ എന്ന് ടൈറ്റിലില്‍ വരാന്‍ പണം കൊടുത്ത് സ്വാധീനിച്ചോ ?

ഞാന്‍ ഒരിക്കലും എന്റെ പേര് ഉയര്‍ത്തിക്കാണിക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. അതിനായി പണം നല്‍കിയിട്ടുമില്ല. സിനിമയുടെ പേര് തീരുമാനിച്ചത് സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement