എഡിറ്റര്‍
എഡിറ്റര്‍
അഭയ കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
എഡിറ്റര്‍
Wednesday 19th March 2014 1:00pm

sister-abhaya

തിരുവനന്തപുരം: അഭയക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ തെളിവുകള്‍ നശിപ്പിച്ചതായി വന്ന ആരോപണം അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവര്‍ത്തകനും അഭയ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. കേസിലെ സുപ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതായി ജോമോന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

കെ.ടി. മൈക്കിള്‍ അടക്കമുള്ള ഉദ്യോസ്ഥര്‍ക്കെതിരെ തുടരന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

1992 മാര്‍ച്ച് 27 നാണ് കോട്ടയത്തെ പയസ് കോണ്‍വെന്റിലെ കിണറ്റിലാണ് ബി.സി.എം കോളേജിലെ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ജഡം കണ്ടെത്തുന്നത്.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുകയും പിന്നീട് സി.ബി.ഐക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ മുഖ്യ പ്രതികളെന്ന് സി.ബി.ഐ കണ്ടെത്തുകയായിരുന്നു.

Advertisement