Categories

അഭയകേസ് പരിഗണിക്കുന്നത് മാര്‍ച്ച് 17ലേക്ക് മാറ്റി

കൊച്ചി: അഭയക്കേസ് സി ബി ഐയുടെ പ്രത്യേക കോടതി മാര്‍ച്ച് 17ന് പരിഗണിക്കും. പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജോസ് പുതൃക്കയിലും സിസ്റ്റര്‍ സെഫിയും കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ വാദംകേള്‍ക്കാനായി 17ലേക്ക് മാറ്റിയത്.

കുറ്റപത്രത്തില്‍ സി ബി ഐ നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും തങ്ങളുടെ അനുമതിയില്ലാതെയാണ് നാര്‍ക്കോ പരിശോധന നടത്തിയതെന്നും പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

നാര്‍ക്കോ പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നും പ്രതികള്‍ കോടതിയെ ബോധിപ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.