എറണാകുളം: സിസ്റ്റര്‍ അഭയ കൊലക്കേസ് വിചാരണ സ്‌റ്റേ ചെയ്തു. ഹൈക്കോടതിയാണ് വിചാരണ സ്‌റ്റേ ചെയ്തത്. ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹരജിയിലാണ് കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

Ads By Google

അഭയക്കേസില്‍ തുടരന്വേഷണം നിരാകരിച്ചതിന് എതിരെയായിരുന്നു ജോമോന്‍ പുത്തന്‍ പുരയക്കല്‍ ഹരജി നല്‍കിയത്.

കേസിലെ  കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ. ജോസ് പുതൃക്കയില്‍ എന്നിവര്‍ക്കും സി.ബി.ഐ ഡയറക്ടര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.

1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 17 ദിവസം ലോക്കല്‍ പോലീസും ഒമ്പത് ദിവസം ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് വിടുകയായിരുന്നു.

1993 മാര്‍ച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. 19 വര്‍ഷമായും കേസ് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല.

ലോക്കല്‍ പോലീസുംക്രൈം ബ്രാഞ്ചും ആത്മഹത്യയാണെന്ന് പറഞ്ഞ അഭയയുടെ മരണം കൊലപാതകമെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു സി.ബി.ഐ നിലപാട്.

ഇതെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ നിലപാട് കോടതി തള്ളി. ഇതിനിടെ, സി.ബി.ഐ അന്വേഷണ സംഘത്തിന്റെ തലപ്പത്ത് പല ഉദ്യോഗസ്ഥരും മാറിവന്നു. പതിനഞ്ച് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ 2008 നവംബര്‍ 18ന് രണ്ട് പുരോഹിതരും കന്യാസ്ത്രീയും അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്‌തെങ്കിലും വിചാരണ തുടങ്ങാനായിരുന്നില്ല.

പുരോഹിതരുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കുകയും പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്ത മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.