sisterabhayaകൊച്ചി: അഭയകേസിന്റെ വിചാരണ കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതി മാര്‍ച്ച് നാലിലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സിസ്റ്റര്‍ സെഫി കോടതിയില്‍ ഹാജരായില്ല. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ ,സിസ്റ്റര്‍ സെഫി എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ നിന്നും സി ബി ഐ കോടതിയിലേക്ക് മാറ്റിയ ശേഷം ആദ്യമായാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കേസ് വിചാരണ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിക്ക് കൈമാറിയത്. പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് മുന്‍ ക്രൈബ്രാഞ്ച് എസ് പി കെ ടി മൈക്കിള്‍, സിസ്റ്റര്‍ ഷേര്‍ളി, പയസ് ടെന്‍ത് കോണ്‍വെന്റിലെ ജീവനക്കാരായ ത്രേസാമ്യ, അച്ചാമ്മ എന്നിവരെ നാര്‍ക്കോ പരിശേധനക്ക് വിധേയരാക്കാന്‍ സി ബി ഐ തീരുമാനിച്ചിരുന്നു. സി ബി ഐ തീരുമാനത്തിനെതിരെ ഇവര്‍ നല്‍കിയ ഹരജിയില്‍ കോടതി നാര്‍േേക്കാ പരിശോധന സ്‌റ്റേ ചെയ്തിരിക്കുകയാണ്.

Subscribe Us: