എഡിറ്റര്‍
എഡിറ്റര്‍
മറാത്തി ചിത്രം നിര്‍മ്മിക്കാനൊരുങ്ങി അഭയ് ഡിയോള്‍
എഡിറ്റര്‍
Thursday 9th January 2014 12:55pm

abhay-deol

ബോളിവുഡ് താരം അഭയ് ഡിയോള്‍ മറാത്തിയില്‍ സിനിമ നിര്‍മ്മിക്കാനൊരുങ്ങുന്നു.

തന്റെ ഹിന്ദി ചിത്രമായ വണ്‍ ബൈ ടുവിലൂടെ നിര്‍മാണ രംഗത്തേക്കു വന്നതിനു ശേഷം മാറാത്തി ചിത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണ് താരം.

നിര്‍മാതാവുന്നത് മുന്‍പ് ഞാന്‍ ചെയ്തിരുന്ന തരത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കാനാണ്.

ഒരുപാട് മികച്ച സംവിധാകര്‍ അത്തരം സിനിമകള്‍ നിര്‍മ്മിക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. അവരെ സഹായിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഒരുപക്ഷേ എനിക്ക് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴുയും.

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ് എന്നിവര്‍ മറാത്തി സിനിമകള്‍ നിര്‍മ്മിച്ചിരുന്നു.

എനിക്ക് മറാത്തി ഭാഷ സംസാരിക്കാനറിയില്ല. അരുകൊണ്ട് അഭിനയിക്കാനില്ല. പക്ഷേ ഞാന്‍ മറാത്തിയില്‍ സിനിമകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു.

Advertisement