എന്റെ പ്രശ്‌നം ഇതൊന്നുമല്ല. മുപ്പത് മരണം. എവിടെയെന്നോ, എന്തെന്നോ അറിയാതെ നൂറോളം പേര്‍. മനുഷ്യര്‍. കേരളം ഒന്ന് സങ്കടപ്പെട്ടോ…. ? വാദങ്ങളും പ്രതിവാദങ്ങളുമല്ലാതെ എവിടെയെങ്കിലും ആരെങ്കിലും സങ്കടപ്പെട്ടോ, തീരദേശത്തെ മനുഷ്യരല്ലാതെ? ഏതെങ്കിലും സ്ഥാപനത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് ആരെങ്കിലും എത്തിയോ? ഏതെങ്കിലും കോളജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരു അനുശോചനപ്രകടനം നടത്തിയോ? തീരദേശത്തല്ലാതെ എവിടെയെങ്കിലും ഒരു ദുഖാചരണമുണ്ടായോ? എവിടെയെങ്കിലും ആരെങ്കിലും മെഴുകുതിരി കത്തിച്ചോ? ഏതെങ്കിലും വാട്ട്‌സപ്പ് ഗ്രൂപ്പുകളില്‍ വാദപ്രതിവാദങ്ങളല്ലാതെ സങ്കടത്തിന്റെ ഒരു തുള്ളിയെങ്കിലും ഉണ്ടായോ? ഇല്ല. നിര്‍മ്മല സീതാരാമനാണോ, പിണറായി വിജയനാണോ ശരിയെന്ന് ചര്‍ച്ച ചെയ്യുന്ന കേരളം മുഴുവനായി തോറ്റിരിക്കുകയാണ്. കേരളം പിരിച്ചുവിടേണ്ടതാണ്