എഡിറ്റര്‍
എഡിറ്റര്‍
വിദേശ സര്‍വകലാശാലകള്‍ക്ക് അനുകൂലം, നിലവിളക്ക് കൊളുത്തേണ്ടെന്നത് ലീഗ് തീരുമാനം: അബ്ദുറബ്ബ്
എഡിറ്റര്‍
Wednesday 6th June 2012 11:59am

ന്യൂദല്‍ഹി: വിദേശ സര്‍വ്വകലാശാലകള്‍ സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. കേരളത്തിലെ കോളേജുകളില്‍ വിദേശ സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് കോഴ്‌സുകള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുകൂലമാണ്. എങ്ങനെ നടപ്പാക്കണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

നാകിന്റെ എ ഗ്രേഡ് അംഗീകാരമുള്ള കോളേജുകളില്‍ കോഴ്‌സ് നടത്തുന്നതില്‍ പ്രായോഗികബുദ്ധിമുട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തേണ്ടെന്നത് മുസ്‌ലീം ലീഗിന്റെ തീരുമാനമാനമാണെന്നും മന്ത്രി പറഞ്ഞു. നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

തന്റെ ഔദ്യോഗിക വസതിയുടെ പേര് മാറ്റിയത് മതപരമായ കാരണം കൊണ്ടല്ലെന്നും മന്ത്രി വിശദീകരിച്ചു. പരപ്പനങ്ങാടിയിലെ വീടിന്റെ പേര് ഗ്രേസ് എന്നാണ്. ആ പേര് തന്നെ മന്ത്രിവസതിക്ക് നല്‍കിയെന്നേ ഉള്ളൂവെന്നും അബ്ദുറബ്ബ് പറഞ്ഞു. മന്ത്രിവസതിയുടെ പേര് ഗംഗയില്‍ നിന്നും ഗ്രേസാക്കി മാറ്റിയത് വിവാദമായിരുന്നു.

Advertisement