Categories

Headlines

മ­അദ­നി ജു­ഡീ­ഷ്യല്‍ ക­സ്­റ്റ­ഡി­യില്‍

ബാം­ഗ്ലൂര്‍: ബാം­ഗ്ലൂര്‍ സ്‌­ഫോ­ട­ന­ക്കേ­സില്‍ അ­ബ്ദു­ന്നാ­സര്‍ മ­അ­ദ­നി­യെ സെ­പ്­തം­ബര്‍ ഏ­ഴ് വരെ ജു­ഡീ­ഷ്യല്‍ ക­സ്­റ്റ­ഡി­യില്‍ റി­മാന്റ് ചെ­യ്തു. ബാം­ഗ്ലൂര്‍ ചീഫ് മെ­ട്രോ­പൊ­ളി­റ്റന്‍ കോ­ട­തി­ ജ­ഡ്­ജ് വെ­ങ്കി­ടേ­ഷി­ന്റെ­താണ് ഉ­ത്ത­ര­വ്.

പോ­ലീസ് ക­സ്റ്റ­ഡി കാ­ലാവ­ധി അ­വ­സാ­നി­ച്ച­തി­നെ തു­ടര്‍­ന്ന് മ­അ­ദ­നി­യെ ഇന്ന് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യ­പ്പോ­ഴാ­ണ് ജു­ഡീ­ഷ്യല്‍ ക­സ്­റ്റ­ഡി­യില്‍ വി­ടാന്‍ ഉ­ത്ത­ര­വാ­യത്. മ­അ­ദ­നി­യെ വീണ്ടും ചോ­ദ്യം ചെ­യ്യ­ലി­നാ­യി വി­ട്ടു­കി­ട്ട­ണ­മെ­ന്ന് ബാം­ഗ്ലൂര്‍ പോ­ലീ­സ് ആ­വ­ശ്യ­പ്പെ­ട്ടില്ല. മ­അ­ദ­നി­യെ പര­പ്പ­ന അ­ഗ്രഹാ­ര ജ­യി­ലി­ലേ­ക്കാ­ണ് മാ­റ്റു­ക.

പോ­ലീ­സ് ക­സ്­റ്റ­ഡി­യില്‍ ത­നി­ക്ക് കൃ­ത്യ­മാ­യി ചി­കി­ത്സ ല­ഭി­ക്കു­ന്നി­ല്ലെ­ന്ന് മ­അദ­നി കോ­ട­തി­യെ അ­റി­യിച്ചു. ത­നി­ക്ക് ഗു­രു­ത­രമായ രോ­ഗ­ങ്ങ­ളുണ്ട്. പ­ക്ഷെ ഒ­രു എം ബി ബി എ­സ് ഡോ­ക്ടര്‍ വ­ന്ന് ത­ന്നെ പരി­ശോ­ധി­ച്ച് പോവു­ക മാ­ത്ര­മാ­ണ് ചെ­യ്യു­ന്നത്. ത­ന്നെ ജ­യി­ലി­ലേ­ക്ക് മാ­റ്റു­ക­യാ­ണെ­ങ്കില്‍ വീല്‍ ചെ­യറും കി­ട­ക്കയും ഖുര്‍­ആനും അ­നു­വ­ദി­ക്ക­ണ­മെന്നും മ­അദ­നി കോ­ടതി­യോ­ട് ആ­വ­ശ്യ­പ്പെട്ടു. മ­അ­ദ­നി­യു­ടെ എല്ലാ ആ­വ­ശ്യ­ങ്ങളും കോട­തി അം­ഗീ­ക­രിച്ചു. ആ­വ­ശ്യമാ­യ ചി­കി­ത്സ നല്‍­ക­ണ­മെ­ന്നും കോടതി നിര്‍­ദേ­ശിച്ചു.

അ­തേ­സമ­യം മ­അ­ദ­നി­യു­ടെ പ്രാ­ഥമിക ചോദ്യം ചെ­യ്യ­ലാ­ണ് പൂര്‍­ത്തി­യാ­യ­തെ­ന്ന് അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗ­സ്ഥനാ­യ ഓം­കാ­ര­യ്യ വ്യ­ക്ത­മാക്കി. ഇ­നി കൂ­ട്ട് പ്ര­തിക­ളെ ചോദ്യം ചെ­യ്യും. ആ­വ­ശ്യ­മെ­ങ്കില്‍ മ­അ­ദ­നി­യെ വീണ്ടും ക­സ്­റ്റ­ഡി­യില്‍ ആ­വ­ശ്യ­പ്പെ­ടു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ