എഡിറ്റര്‍
എഡിറ്റര്‍
സരിതയുടെ ആരോപണങ്ങള്‍ നുണയെന്ന് അബ്ദുള്ളക്കുട്ടി
എഡിറ്റര്‍
Monday 3rd March 2014 12:35pm

abdullakkutty-22

കണ്ണൂര്‍: സോളാര്‍ തട്ടിപ്പു കേസ് പ്രതിയായ സരിത.എസ്.നായര്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ നുണയാണെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ പ്രതികരിച്ചു.

തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമമാണിത്. താനാരാണെന്ന് ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും അറിയാം. ഈ ആരോപണങ്ങളൊന്നും തന്റെ ഉറക്കം കെടുത്തില്ല- അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

സരിത ജയിലിലായത് മുതല്‍ ഒരോരുത്തരുടെ പേര് പറയുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. സരിത ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മാധ്യമങ്ങള്‍ക്ക് അന്വേഷണം നടത്തി തന്നെ ശിക്ഷിക്കാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അബ്ദുള്ളക്കുട്ടി എം.എല്‍.എ ഹോട്ടലിലേയ്ക്ക് വിളിച്ചുവെന്ന്  സരിത.എസ്.നായര്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു.

അറസ്റ്റിലാവുന്നതിന് രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും പിന്നീട് തന്റെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതായും സരിത പറഞ്ഞു.

സഭ്യമല്ലാത്ത രീതിയിലാണ് അബ്ദുള്ളക്കുട്ടി എം.എല്‍.എ സംസാരിച്ചത്. ഒരു സ്ത്രീയെന്ന നിലയ്ക്ക് അത് പരസ്യമായി പറയാന്‍ കഴിയില്ല. അദ്ദേഹം എന്നെ ദുരുപയോഗം ചെയ്തു. രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നെന്നും സരിത പറഞ്ഞു.

Advertisement