എഡിറ്റര്‍
എഡിറ്റര്‍
അപമാനിക്കാം പക്ഷേ അവസാനിപ്പിക്കാനാവില്ല: സരിതയ്‌ക്കെതിരെ പറയാനുണ്ടെന്നും അബ്ദുള്ളക്കുട്ടി
എഡിറ്റര്‍
Sunday 9th March 2014 11:25am

a.p-abdullakkuty

കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ് നായര്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ വേദനിപ്പിച്ചെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ.

സരിതയ്‌ക്കെതിരെ പലതും പറയാനുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം എല്ലാം വെളിപ്പെടുത്താം. അതുവരെ എന്നെ അപമാനിക്കരുത്, വേട്ടയാടരുത്. എന്നെ അപമാനിക്കാം പക്ഷേ രാഷ്ട്രീയമായി അവസാനിപ്പിക്കാനാവില്ല- അബ്ദുള്ളക്കുട്ടി പറഞ്ഞു.

സരിതയെ മുന്‍ നിര്‍ത്തി തന്നെ പലരും വിമര്‍ശിക്കുന്നുമുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എക്കെതിരെ സരിത.എസ്.നായര്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് വനിതാ പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു.

അബ്ദുള്ളക്കുട്ടി തന്നെ ഹോട്ടലിലേക്ക് വിളിച്ചെന്നും ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്നും സരിത നേരത്തെ ആരോപിച്ചിരുന്നു.

അറസ്റ്റിലാവുന്നതിന് രണ്ട് മാസം മുമ്പാണ് സംഭവം നടന്നതെന്നും പിന്നീട് തന്റെ പേര് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതായും സരിത പറഞ്ഞു.

സഭ്യമല്ലാത്ത രീതിയിലാണ് അബ്ദുള്ളക്കുട്ടി എം.എല്‍.എ സംസാരിച്ചത്. ഒരു സ്ത്രീയെന്ന നിലയ്ക്ക് അത് പരസ്യമായി പറയാന്‍ കഴിയില്ല. അദ്ദേഹം എന്നെ ദുരുപയോഗം ചെയ്തു. രാത്രി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി- സരിത വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സരിത കളവ് പറയുകയാണെന്നും തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനൂള്ള ശ്രമമാണ് നടക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു.

Advertisement