Categories

അ­ബ്ദുല്ല­ക്കു­ട്ടി­ക്കെ­തിരാ­യ പ­രാ­മര്‍­ശം സ­ഭാ രേ­ഖ­ക­ളില്‍ നി­ന്ന് നീക്കി

തി­രു­വ­ന­ന്ത­പുരം: എ പി അ­ബ്ദുല്ല­ക്കു­ട്ടി­ക്കെ­തി­രെ എം ച­ന്ദ്രന്‍ നി­യ­മ­സ­ഭ­യില്‍ ന­ടത്തി­യ പ­രാ­മര്‍­ശ­ങ്ങള്‍ സ­ഭാ രേ­ഖ­യില്‍ നി­ന്ന് നീ­ക്കം ചെ­യ്യാന്‍ തീ­രു­മാനം. മ­റ്റൊ­രു അംഗ­ത്തെ വ്യ­ക്തി­പ­ര­മാ­യി അ­ധി­ക്ഷേ­പി­ക്കു­ന്ന ത­ര­ത്തി­ലു­ള്ള ച­ന്ദ്ര­ന്റെ പ­രാ­മര്‍­ശം ദു­സ്സൂച­ന­യോ­ടെ­യു­ള്ള­താ­ണെന്നും അ­തി­നാല്‍ രേ­ഖ­യില്‍ നി­ന്ന് നീ­ക്കം ചെ­യ്യു­മെന്നും സ്­പീ­ക്കര്‍ കെ രാ­ധാ­കൃ­ഷ്­ണന്‍ അ­റി­യി­ച്ചു. ഇത്ത­രം ദു­സ്സൂ­ച­ന­ക­ളു­ള്ള പ­രാ­മര്‍­ശ­ങ്ങള്‍ ന­ട­ത്തുന്ന­ത് ഒ­ഴി­വാ­ക്കി അം­ഗ­ങ്ങള്‍ സ­ഭ­യു­ടെ അന്ത­സ്സ് ഉ­യര്‍­ത്തി­പ്പി­ടി­ക്ക­ണ­മെന്നും സ്­പീ­ക്കര്‍ വ്യ­ക­്­ത­മാക്കി.

ഇന്ന­ലെ വൈ­കീ­ട്ടോ­ടെ­യാ­ണ് എ പി അ­ബ്ദുല്ല­ക്കു­ട്ടി എം പി സ­ഞ്ച­രി­ച്ച കാര്‍ ഹര്‍­ത്താല്‍ അ­നു­കൂ­ലി­കള്‍ ത­ട­ഞ്ഞു­വെ­ച്ചത്. കാ­റി­നു­ള്ളില്‍ സ്­ത്രീ­യു­ണ്ടെന്നാ­രോ­പി­ച്ച് പി­ന്നീ­ട് സി പി ഐ എം പ്ര­വര്‍­ത്ത­ക­രു­ടെ നേ­തൃ­ത്വ­ത്തില്‍ ബ­ഹ­ള­മു­ണ്ടാ­ക്കു­ക­യാ­യി­രു­ന്നു. പി­ന്നീട് പോ­ലീ­സ് ഇ­ട­പെ­ട്ട് എം എല്‍ എ­യെ തി­രി­ച്ച­യ­ച്ചു.

എം എല്‍ എയുടെ കാറിനു പിന്നാലെ എത്തിയ മറ്റൊരു കാറില്‍ ഒരു യുവതിയുണ്ടായിരുന്നതാണു തടഞ്ഞുവെക്കാന്‍ കാരണമെന്നു നാട്ടുകാര്‍ പ­റ­ഞ്ഞി­രുന്നു. അ­ബ്ദുല്ല­ക്കു­ട്ടി കാ­റില്‍ സ്­ത്രീ­യു­മാ­യി പൊ­ന്‍­മു­ടി­യി­ലേ­ക്ക് പോ­കു­മ്പോള്‍ നാ­ട്ടു­കാര്‍ പി­ടി­കൂ­ടി­യെന്നും എം എല്‍ എ­യു­ടെ യാ­ത്ര­യില്‍ ദു­രൂ­ഹ­ത­യു­ണ്ടെ­ന്നു­മാ­യി­രു­ന്നു എം ച­ന്ദ്രന്‍ ഇന്ന­ലെ നി­യ­മ­സ­ഭ­യില്‍ ആ­രോ­പി­ച്ച­ത്.

രണ്ടു കാറുകളിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അബ്ദുല്ലക്കുട്ടിയുടെ കാറിനു പിന്നിലുള്ള ദല്‍ഹി രജിസ്‌­ട്രേഷന്‍ കാറിലായിരുന്നു യുവതിയും മറ്റൊരാളും. പ്രസാദ് എന്നയാളും അയാളുടെ ഭാര്യയുമാണു രണ്ടാമത്തെ കാറില്‍ ഉണ്ടായിരുന്നതെന്നു വിതുര എസ് ഐ വിനോദ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.