Administrator
Administrator
അ­ബ്ദുല്ല­ക്കു­ട്ടി വി­വാദം: പ്ര­തിപ­ക്ഷം സ­ഭ വിട്ടു
Administrator
Tuesday 6th July 2010 12:59pm

തിരുവനന്തപു­രം: എ പി അബ്­ദുല്ല­ക്കുട്ടി എം എല്‍ എയോടൊപ്പം സ്ത്രീയെ ക­ണ്ടു­വെ­ന്ന എം ച­ന്ദ്ര­ന്റെ പ്ര­സ്­താ­വ­ന­യെ­ച്ചൊല്ലി നി­യ­മ­സ­ഭ­യില്‍ ബ­ഹളം. വിഷയത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. വാ­സ്­ത­വ വി­രു­ദ്ധമായ ആരോപണങ്ങളുന്നയിച്ച ചന്ദ്രന്‍ മാപ്പ് പറയണ­മെ­ന്നും ചന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും അ­ബ്ദുല്ല­ക്കു­ട്ടി ആ­വ­ശ്യ­പ്പെട്ടു.

വി­ഷ­യ­ത്തില്‍ എല്ലാവരുടേയും അഭിപ്രായം കേട്ട ശേഷം യുക്തമായ തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എ­ന്നാല്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പ്രതിപക്ഷത്തെ പ്രകോപി­പ്പി­ക്കു­ക­യാ­യി­രുന്നു.

ഗണ്‍മാനെ ഒഴിവാക്കിയാണ് അബ്ദുള്ളക്കുട്ടി പൊന്‍മുടിയിലേക്ക് പോയതെന്ന് കോടിയേ­രി സ­ഭ­യില്‍ വ്യ­ക്ത­മാക്കി. നിയമസഭ നടക്കുമ്പോള്‍ നൂറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ഭക്ഷണം കഴിക്കാന്‍ പോയതാ­ണോയെന്ന് കോടിയേ­രി ചോ­ദി­ച്ചു. അബ്­ദുല്ലക്കുട്ടിയുടെ കൂടെ സ്ത്രീകളില്ലായിരുന്നുവെന്ന് പോലീസ് അറിയിച്ചി­ട്ടു­ണ്ടെന്നും കോ­ടി­യേ­രി പ­റഞ്ഞു. എന്നാല്‍ മറ്റൊരു കാറി­ലുണ്ടായിരുന്ന ബിസിനസുകാരന് രണ്ട് ഭാര്യമാ­രു­ണ്ടെ­ന്നു­മു­ള്ള സൂച­ന­യോ­ടെ കോ­ടി­യേ­രി ന­ടത്തി­യ പ­രാ­മര്‍­ശം പ്ര­തി­പക്ഷ­ത്തെ ഇ­ളക്കി. സി പി ഐ എമ്മിന് ഇഷ്ടമില്ലാത്തവര്‍ക്ക് സംസ്ഥാനത്ത് യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

ഇന്നലെയാണ് അബ്ദുല്ലക്കുട്ടിക്കെതിരെ എം. ചന്ദ്രന്‍ നിയമസഭയില്‍ വിവാദ ആരോപണമുന്നയിച്ചത്. അബ്ദുല്ലക്കുട്ടിയെയും ഒരുസ്ത്രീയെയും പൊന്‍മുടിയിലേക്കു പോകുംവഴി ബെന്‍സ് കാര്‍ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചുവെന്നാണു ചന്ദ്രന്‍ സഭയില്‍ പറഞ്ഞത്. പ്രതിപക്ഷാംഗങ്ങള്‍ ആരും സഭയില്‍ ഇല്ലാതിരുന്ന വേളയില്‍ ആയിരുന്നു ചന്ദ്രന്റെ ആരോപണം.

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സം­ഭവം. ആനാട് പഞ്ചായത്തംഗം മുജീബിന്റെ സ്വിഫ്റ്റ് കാറില്‍ പെരിങ്ങമല പഞ്ചായത്തംഗവും കോണ്‍ഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റുമായ ഡി. രഘുനാഥന്‍ നായരോടൊപ്പം പോവുകയായിരുന്ന അബ്ദുല്ലക്കുട്ടിയെ ഹര്‍ത്താല്‍ അനുകൂലികള്‍ വിതുരയില്‍ തടയുകയായിരുന്നു. പോ­ലീ­സ് സ­ഹാ­യം തേടിയ അബ്­ദുല്ല­ക്കു­ട്ടി യാ­ത്ര അ­വ­സാ­നി­പ്പി­ച്ച് തി­രി­ച്ചു പോയി.

ഇതേ സമയം മറ്റൊരു കാറിലെത്തിയ കുടും­ബ­ത്തെ­യും ഹര്‍­ത്താല്‍ അ­നു­കൂ­ലി­കള്‍ ത­ട­ഞ്ഞു. ഈ കാ­റില്‍ സ്­ത്രീ­യു­മു­ണ്ടാ­യി­രുന്നു. എ­ന്നാല്‍ ഇ­വര്‍ അ­ബ്ദുല്ല­ക്കു­ട്ടി­ക്കൊ­പ്പം പോ­വു­ക­യാ­യി­രു­ന്നു­വെന്നും സം­ഭ­വ­ത്തില്‍ ദു­രൂ­ഹ­യു­ണ്ടെന്നും ഹര്‍­ത്താല്‍ അ­നു­കൂ­ലി­കള്‍ ആ­രോ­പി­ച്ചു. സി പി ഐ എം പ്ര­വര്‍­ത്ത­ക­രു­ടെ നേ­തൃ­ത്വ­ത്തില്‍ ഹര്‍­ത്താല്‍ അ­നു­കൂ­ലി­കള്‍ മു­ദ്രാ­വാക്യം വി­ളി­ക­ളു­മാ­യി പോ­ലീ­സ്‌­റ്റേ­ഷ­നി­ലേ­ക്ക് നീങ്ങി. എ­ന്നാല്‍ ഭാര്യയും ഭര്‍ത്താവും മകനും അടങ്ങുന്ന കുടും­ബ­മാ­ണ് കാ­റി­ലു­ണ്ടാ­യി­രു­ന്ന­തെന്നും പ്ര­തി­ഷേ­ധം അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്നും പോ­ലീ­സ് അ­റി­യി­ച്ച­തി­നെ തു­ടര്‍­ന്ന് എ­ട്ട് മണി­യോ­ടെ­യാ­ണ് പ്ര­തി­ഷേ­ധ­ക്കാര്‍ പി­രി­ഞ്ഞു പോ­യത്. തു­ടര്‍ന്ന് ഇവരെയും പോലീസ് സംരക്ഷണയില്‍ യാത്രയാക്കി.

Advertisement