എഡിറ്റര്‍
എഡിറ്റര്‍
ഒളിവിലല്ല; സമയമാകുമ്പോള്‍ എല്ലാം തുറന്ന് പറയുമെന്ന് അബ്ദുള്ളക്കുട്ടി
എഡിറ്റര്‍
Wednesday 12th March 2014 11:50am

 

abdullakkutty-22

തിരുവനന്തപുരം: താന്‍ ഒളിവിലല്ലെന്നും സമയമാകുമ്പോള്‍ എല്ലാം തുറന്നു പറുമെന്നും അബ്ദുള്ളക്കുട്ടി എം.എല്‍.എ.

അബ്ദുള്ളക്കുട്ടി തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിച്ചു എന്ന സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയിന്‍മേല്‍ അദ്ദേഹത്തിനെതിരെ
ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരുന്നു.

തുടര്‍ന്ന് അബ്ദുള്ളക്കുട്ടി ഒളിവിലാണെന്നും പ്രചാരണം ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താനിന്ന് യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറയാനുള്ളത് സമയമാകുമ്പോള്‍ പറയുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് വന്നത് മുതല്‍ തന്നെ വേട്ടയാടാന്‍ തുടങ്ങിയതാണ്. ഒരു ഡസനോളം പരാതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും ക്ലച്ച് പിടിക്കാത്തതുകൊണ്ടാണ് ഇപ്പോള്‍ മറ്റൊരു പരാതിയുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐപിസി 376 പ്രകാരം ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മാനഭംഗശ്രമം, ഭീഷണി, ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.

അബ്ദുള്ളക്കുട്ടി തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സരിത നേരത്തെ ആരോപിച്ചിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ ശക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സരിത അവകാശപ്പെട്ടിരുന്നു.

ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ഇ.ബൈജുവിനാണ് അന്വേഷണച്ചുമതല

 

Advertisement