എഡിറ്റര്‍
എഡിറ്റര്‍
അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണമുണ്ടാകും: രമേശ് ചെന്നിത്തല
എഡിറ്റര്‍
Friday 14th March 2014 6:53pm

ramesh--abdullakkutty

തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബലാത്സംഗക്കുറ്റത്തിന് സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത.എസ്.നായരാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് അന്വേഷണ സംഘം തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്‍.ഡി.എഫില്‍ നിന്ന് ഘടകക്ഷികള്‍ ഇനിയും യു.ഡി.എഫിലേക്ക് വരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍ സെക്രട്ടറിയായിരിക്കുന്നിടത്തോളം കാലം സി.പി.ഐ.എം തിരഞ്ഞെടുപ്പില്‍ വിജയിക്കുകയില്ല. സി.പി.ഐ മുന്നണിയില്‍ തുടരുന്നത് ഗതികേടു കൊണ്ടാണ്- ചെന്നിത്തല പറഞ്ഞു.

നേരത്തേ അബ്ദുള്ളക്കുട്ടി എം.എല്‍.എയെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിരുന്നു. ചെന്നിത്തല പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ നിന്നാണ് അബ്ദുള്ളക്കുട്ടിയെ മാറ്റി നിര്‍ത്തിയത്.

അബ്ദുള്ളക്കുട്ടി ഒളിവിലാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നുമുള്ള ആരോപണം നിലനില്‍ക്കെ ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യമുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് പറഞ്ഞാണ് വിലക്ക് വന്നത്.

Advertisement