Categories

കോണ്‍ഗ്രസ് പട്ടിക കൈമാറി; കണ്ണൂരില്‍ അബ്ദുല്ലക്കുട്ടി

abdullakkuty

തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക കെ.പി.സി.സി കേന്ദ്ര കമ്മിറ്റിക്ക് കൈമാറി. എ.പി. അബ്ദുല്ലക്കുട്ടി (കണ്ണൂര്‍) ഡൊമിനിക് പ്രസന്റേഷന്‍ (എറണാകുളം), എ.എ.ഷുക്കൂര്‍ (ആലപ്പുഴ) എന്നിവരുടെ പേരുകളാണ് നല്‍കിയത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മൊഹ്‌സിന കിദ്വായിക്കാണ് പട്ടിക കൈമാറിയത്. കിദ്വായി ഈ പട്ടിക സോണിയാ ഗാന്ധിക്ക് നല്‍കും. ഇന്നോ നാളെയോ ഹൈക്കമാണ്ടിന്റെ പ്രഖ്യാപനം ഉണ്ടാവും. ലിസ്റ്റില്‍ മാറ്റമുണ്ടാവാനിടയില്ലെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെട്ട സമിതിയാണ് പട്ടിക തയാറാക്കിയത്. പട്ടിക സംബന്ധിച്ച് കെ കരുണാകരനുമായും ചര്‍ച്ച നടത്തിയിരുന്നു.

സ്ഥാനാര്‍ഥി പാനല്‍ നല്‍ണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചു കൊണ്ടാണ് പട്ടിക തന്നെ നല്‍കാന്‍ കെ.പി.സി.സി തീരുമാനിച്ചത്. ഡൊമിനിക് പ്രസന്റേഷന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നില്ലെങ്കിലും മറ്റു രണ്ടു പേരുകളും എതിര്‍പ്പിനിടയാക്കി. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി വന്നാല്‍ ആലപ്പുഴയില്‍ സാമുദായിക സംതുലനം വേണമെന്ന് ഒരു വിഭാഗം വാദിച്ചിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ,കെ. സി രാജന്‍ എന്നിവരുടെ പേരുകളും നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഷുക്കൂറിനെ മാറ്റുന്നതിനോട് നേതാക്കള്‍ക്ക് വിയോജിപ്പായിരുന്നു.

അബ്ദുല്ലക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കരതെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ ഹൈക്കമാണ്ടിന് കത്തയച്ചിരുന്നു. കണ്ണൂരില്‍ ടി സിദ്ദീഖിനെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മുസ്ലിം ലീഗ് അബ്ദുല്ലക്കുട്ടിക്ക് അനുകൂലമായ നിലപാടാണെടുത്തത്. കെ സുധാകരനും അബ്ദുളളക്കുട്ടിയെതന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിര്‍ണായക പോരാട്ടമാണ് നടക്കുന്നതെന്നതിനാല്‍ കേഡര്‍ പ്രവര്‍ത്തനത്തിന് ലീഗിന്റെ സജീവ സാന്നിധ്യം അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്. അവര്‍ ആവശ്യപ്പെട്ട അബ്ദുളളക്കുട്ടിയെ തന്നെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍ ഇക്കാരണവുമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.