Administrator
Administrator
കണ്ണൂരിന്റെ പേരു ദോഷം മാറ്റണം: അബ്ദുല്ലക്കുട്ടി
Administrator
Friday 1st January 2010 11:36pm

abdullakkutyദുബായ്: കണ്ണൂരിന്റെ പേരുദോഷം മാറ്റാന്‍ തീവ്രവാദത്തിന്റെ വേരുകള്‍ പിഴുതെറിയണമെന്ന് എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ. മതത്തെ വേദനിപ്പിക്കുന്നുവെന്ന പ്രചാരണം നടത്തി തീവ്രവാദത്തെയും അതുമായി ബന്ധപ്പെട്ട കേസുകളെയും ലളിതവല്‍ക്കരിക്കരുത്്. തീവ്രവാദത്തിനെതിരെ വോട്ടു നോക്കാതെ ശക്തമായ നിലപാടെടുക്കണം.

തീവ്രവാദവിരുദ്ധ പോരാട്ടം മുസ്‌ലിംകള്‍ക്കെതിരാണെന്നു പറയുന്നത് അസംബന്ധമാണ്. പര്‍ദയിട്ടാല്‍ സ്ത്രീയെ ചോദ്യം ചെയ്യരുതെന്ന് പയുന്നത് ഇസ്‌ലാമിനെക്കുറിച്ച് അറിയാത്തവരാണ്. കുറ്റക്കാരെങ്കില്‍ പര്‍ദയിട്ട സ്ത്രീകളുടെ തല വെട്ടുന്ന ഇസ്‌ലാമിക രാജ്യങ്ങളുണ്ട്. തീവ്രവാദം വളര്‍ത്തിയവരും പ്രസംഗിച്ചവരും മാപ്പുചോദിച്ചാല്‍ നല്‍കണമെന്നത് ന്യായമല്ല. മാതാപിതാക്കളെ കൊന്നശേഷം താന്‍ അനാഥനാണെന്നു കോടതിയില്‍ യാചിക്കുന്നതുപോലെയാണത്. ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കുന്നവരുമായി ഒത്തുതീര്‍പ്പ് പാടില്ല. മതവും രാഷ്ട്രീയവും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനു പാണക്കാട് മുഹമ്മദാലി ശിഹാബ് മാതൃകയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

Advertisement